MEET logo

ABOUT

മണ്ണാർക്കാടിന്‍റെ മണ്ണിന്റെ സുഗന്ധവും മാനവസ്‌നേഹവുമെല്ലാം ഉൾക്കൊള്ളുന്ന, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും കുടുംബത്തിന്റെ അത്താണിയാവാനും നാടിൻറെ വികസനത്തിനുമായി UAE യിൽ എത്തിയ പ്രവാസികളായവരുടെ ആശ്രയവും കരുത്തുമായ Mannarkkad Expatriate Empowerment Team (MEET UAE) 2019 ഡിസംബറിൽ ജാതിമതവർണരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പ്രവർത്തനമാരംഭിച്ചു. ഈ സംഘടന രൂപീകരിച്ചത് മണ്ണാർക്കാടിനോടുള്ള ആത്മസ്നേഹവും നമ്മുടെ പ്രവാസികളുടെ ഐക്യവും മുന്നിൽ കണ്ട്, പ്രവാസ ജീവിതത്തെ കൂടുതൽ കരുത്തുറ്റതാക്കാനും പരസ്പര പിന്തുണയിലൂടെ ഒരുമിച്ച് മുന്നേറാനുമാണ്. ഇതിലൂടെ പ്രവാസികൾ UAE-യിലും നാട്ടിലുമുള്ള ആവശ്യങ്ങൾക്കും പ്രതിസന്ധികൾക്കും പരസ്പരം കൈത്താങ്ങാകുവാനും സാധിക്കുന്നു. പ്രവാസ ജീവിതത്തിലെ സൗഹൃദ ബന്ധങ്ങൾ പങ്കുവെയ്ക്കുന്ന ഈ കൂട്ടായ്മ വഴി നമ്മുടെ സഹോദരങ്ങൾക്ക് നല്ലൊരു കൂട്ടായ്മയുടെ സുരക്ഷിതത്വവും പരസ്പര പിന്തുണയും ലഭിക്കുന്നു. ഇന്ന് രണ്ടായിരത്തോളം അംഗങ്ങൾ അടങ്ങുന്ന യുഎഇയിലെ പല എമിറേറ്റ്സുകളിലായി ചിതറി കിടക്കുന്ന മണ്ണാർക്കാട്ടുകാർക്ക് ഒത്തൊരുമിക്കാൻ ഒരു ഇടം ഉണ്ടെങ്കിൽ അതാണ് MEET, മണ്ണാർക്കാട്ടുകാരുടെ സ്നേഹ കൂട്ടായ്മ.

PEOPLE ABOUT US

Stories and thoughts from the people who know us best.

Reviewer John Doe

ALI ASKAR President MEET UAE

മണ്ണാർക്കാട്- പച്ചപ്പും മലനിരകളും ചേർന്ന് പ്രകൃതിയുടെ അതുല്യസൗന്ദര്യം തീർക്കുന്ന, സ്നേഹവും സൗഹൃദവുമെല്ലാം നിറഞ്ഞ നമ്മുടെ പ്രിയ നാടാണ്. ഈ നാടിന്റെ മണവും മൂല്യങ്ങളും ലോകത്തിന്റെ ഏതു ഭാഗത്തുണ്ടായാലും നമ്മെ ഒരേ നൂലിൽ ബന്ധിപ്പിക്കുന്നു. ആ ബന്ധത്തിന് ശക്തിയും ആത്മാവും നൽകുന്ന മഹത്തായ കൂട്ടായ്മയാണ് MEET UAE.പ്രവാസജീവിതത്തിന്റെ തിരക്കിനിടയിലും നാടിനോടുള്ള സ്‌നേഹം, സഹജീവിതത്തിന്റെ മൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്തം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുന്നവരെയാണ് MEET ഒരുമിപ്പിക്കുന്നത്. നാടിന്റെ അഭിമാനത്തിനും വികസനത്തിനും വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ഭാഗമായത് എനിക്ക് വലിയൊരു ബഹുമതിയാണ്. MEET UAE യുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കാൻ സാധിച്ചതിൽ അതീവ അഭിമാനമുണ്ട്. നമ്മുടെ നാടിന്റെ സ്‌നേഹവും ഐക്യവും ലോകമെങ്ങും പ്രകാശിക്കട്ടെ.

Reviewer John Doe

ASHRAF General secretary MEET UAE

മണ്ണാർക്കാട്ടിന്റെ മണ്ണിൽ നിന്ന് ഉയർന്നവർ എത്ര ദൂരം യാത്ര ചെയ്താലും, ഹൃദയത്തിന്റെ താളത്തിൽ നാടിന്റെ രാഗം മങ്ങാറില്ല. അതിന്റെ തെളിവാണ് Mannarkkad Expatriate Empowerment Team (MEET UAE) — പ്രവാസജീവിതത്തിന്റെ തിരക്കിനിടയിലും ഐക്യത്തിന്റെയും പൈതൃകത്തിന്റെയും നിത്യദീപം തെളിച്ചുകൊണ്ടിരിക്കുന്ന മണ്ണാർക്കാട്ടുകാരുടെ കുടുംബം.തച്ചനാട്ടുകര, കരിമ്പുഴ, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, മണ്ണാർക്കാട്, തെങ്കര, അഗളി, പുതൂർ, ഷോളയൂർ, കാഞ്ഞിരപ്പുഴ, കാരാകുർശ്ശി, തച്ചമ്പാറ, കരിമ്പ — ഈ പഞ്ചായത്തുകളെ പിറവിയാക്കിക്കൊണ്ട് യുഎഇയിലേക്ക് പറന്നുയർന്ന മണ്ണാർക്കാട്ടുകാരെ MEET UAE വീണ്ടും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു.ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഞാൻ അഭിമാനത്തോടെ പറയുന്നതെന്തെന്നാൽ — മണ്ണാർക്കാട്ടുകാരൻ എന്ന തിരിച്ചറിയൽ ഒരു വിലാസമല്ല, അത് ഒരു ബന്ധമാണ്. ഈ ബന്ധത്തിന്റെ കരുത്തായി, ഓരോ മണ്ണാർക്കാട്ടുകാരനും MEET UAEയുടെ ഭാഗമാകണം — നമുക്കെല്ലാവർക്കും ഒരുമിച്ച് നാളെയുടെ പ്രതീക്ഷ തീർക്കാം.

Reviewer John Doe

SHAMEER PODUVATH

മീറ്റ് യുഎഇ എന്ന മണ്ണാർക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മ തീർച്ചയായും പ്രശംസനീയമാണ്. നമ്മുടെ നാടിന്റെ സംസ്കാരവും പൈതൃകവും യുഎഇയിൽ എത്തിയിട്ടുള്ള ഓരോ മണ്ണാർക്കാട്ടുകാർക്കും ഒരുമിച്ചു ആഘോഷിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. ഈ കൂട്ടായ്മയിലൂടെ പരസ്പരം താങ്ങും തണലുമായി മുന്നേറാനും, നാടിന്റെ നന്മക്കായി ഒരുമിച്ചു പ്രവർത്തിക്കുവാനും സാധിക്കട്ടെ.

Reviewer Jane Smith

MAJID ANNATHODI

യു. എ. ഇ യിലുള്ള മണ്ണാർക്കാട് പ്രദേശത്തുള്ളവരുടെ പ്രവിശാലമായ കൂട്ടായ്മ. തച്ചനാട്ടുകര - കരിമ്പുഴ - അലനല്ലൂർ - കോട്ടോപ്പാടം - കുമരംപുത്തൂർ , മണ്ണാർക്കാട് - തെങ്കര - അഗളി - പുതൂർ - ഷോളയൂർ - കാഞ്ഞിരപ്പുഴ - കാരാകുർശ്ശി - തച്ചമ്പാറ - കരിമ്പ പഞ്ചായത്തുകളിൽ നിന്ന് വന്ന് യു എ ഇ യിൽ ജോലി ചെയ്ത് താമസിക്കുന്ന മണ്ണാർക്കാട് സ്വദേശികളുടെ ഐക്യം,പുരോഗതി,പരസ്പരസഹായം,ഉന്നമനം എന്നിവയുടെ പ്രതീകമായി വർഷങ്ങളായി ഈ കൂട്ടായ്മ നിലകൊള്ളുന്നു. പ്രസ്തുത സമൂഹത്തിന്റെ നൻമക്കും വ്യക്തികളുടെ ശക്തീകരണത്തിനും വേണ്ടി ഈ സംഘം നടത്തുന്ന ആത്മാർത്ഥമായ പ്രവർത്തനങ്ങൾ അതീവ പ്രശംസനീയമാണ്. നന്മയുടെ വഴിയിൽ പ്രവർത്തിക്കുന്ന പ്രിയ സഹപ്രവർത്തകരായ ദേശീയ - സംസ്ഥാന ഭാരവാഹികൾ മുതൽ എല്ലാ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. മീറ്റ് മണ്ണാർക്കാട്, യു എ ഇ മണ്ണാർക്കാട് പ്രവാസി സമൂഹത്തെ മുഴുവൻ പ്രതിനിധീകരിക്കുകയും പ്രചോദിപ്പിക്കുകയും ബന്ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ശക്തിയായി എന്നുമെന്നെന്നും നിലനിൽക്കട്ടെ.

Reviewer Three

JAMSHAD VADAKETHIL

MEET UAE അതിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. UAE യിലുള്ള മണ്ണാർക്കാട്ടുകാരുടെ ഉന്നമനം ലക്ഷ്യം വെച്ച് 2019 ഇൽ പ്രയാണമാരംഭിച്ച ഈ സംഘം ഇന്ന് UAE യിലെ തന്നെ മികച്ച സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ഇടയിൽ പ്രമുഖ സംഘടനയായി വളർന്നു. ഈ സൈബർ യുഗത്തിൽ കാലാനുസൃത മാറ്റത്തിന്റെ ഭാഗമായി ഈ വെബ്സൈറ്റ് മണ്ണാർക്കാട്ടുകാർക്കായി സമർപ്പിക്കുകയാണ്. ഇതിനെ യാഥാർഥ്യമാക്കാൻ അഹോരാത്രം പരിശ്രമിച്ച നാഷണൽ കമ്മറ്റി യെയും ഈ ഉദ്യമത്തിൽ വിയർപ്പൊഴുക്കി കൂടെ നിന്ന് യാഥാർഥ്യമാക്കിയ ഓരോ MEET അംഗങ്ങളെയും അഭിനന്ദിക്കുന്നതോടൊപ്പം എല്ലാ വിധ ആശംസകളും നേരുന്നു.

Reviewer Three

ANEESH MANNARKKAD

മണ്ണും ആറും കാടും സംഗമിക്കുന്ന സുന്ദര ഭൂമിയാണു മണ്ണാർക്കാട്‌. ആ മണ്ണിൽനിന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പ്രവാസലോകത്ത്‌ എത്തിചേർന്ന വരുടെ കൂട്ടായ്മ "MEET” ഓരോ ദിവസവും നാടിന്റെ മുന്നോട്ട്‌ പോക്കിനും അംഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി നിരന്തരം ഇടപെട്ട്‌ കൊണ്ടേ ഇരിക്കുന്നു. അംഗങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒരുപോലെ ഇടപെട്ട്‌ പ്രവാസലോകത്ത്‌ മണ്ണാർക്കാടുകാരുടെ ആശ്രയമായി പ്രവർത്തിക്കുന്ന “MEET” ന്റെ പുതിയ വെബ്‌ സൈറ്റിനു എല്ലാവിധ ആശംസകളും നേരുന്നു.

Reviewer Three

JINU SUKUMAR

പ്രകൃതിരമണീയതയാൽ അനുഗ്രഹീതമായ മണ്ണാർക്കാടെന്ന ഭൂപ്രദേശത്തുനിന്നും വന്ന് ഈ UAE യുടെ പ്രവാസഭൂമിയിൽ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പ്രവാസികൾക്കിടയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ MEET UAE യുടെ മനോഹരമായ പ്രവർത്തനങ്ങൾ കൊണ്ട് വലിയ ഇടപെടൽ നടത്താനായിട്ടുണ്ട്. മണ്ണാർക്കാടെന്ന ഒറ്റ വികാരത്തിൽ മറ്റൊരു മാനദണ്ഡവമില്ലാതെ സാമൂഹിക- സാംസ്‌കാരിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്താനായ MEET UAE ക്ക് തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ നന്മയും നേരുന്നു.