മണ്ണിന്റെ സുഗന്ധവും മാനവസ്‌നേഹവുമെല്ലാം ഉൾക്കൊള്ളുന്ന, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും കുടുംബത്തിന്റെ അത്താണിയാവാനും നാടിന്റെ വികസനത്തിനുമായി UAE-യിൽ എത്തിയ പ്രവാസികളായവരുടെ ആശ്രയവും കരുത്തുമായ Mannarkkad Expatriate Empowerment Team (MEET UAE) 2019 ഡിസംബറിൽ ജാതിമതവർണരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പ്രവർത്തനമാരംഭിച്ചു. ഈ സംഘടന രൂപീകരിച്ചത് മണ്ണാർക്കാടിനോടുള്ള ആത്മസ്നേഹവും നമ്മുടെ പ്രവാസികളുടെ ഐക്യവും മുന്നിൽ കണ്ട്, പ്രവാസ ജീവിതത്തെ കൂടുതൽ കരുത്തുറ്റതാക്കാനും പരസ്പര പിന്തുണയിലൂടെ ഒരുമിച്ച് മുന്നേറാനുമാണ്. ഇതിലൂടെ പ്രവാസികൾ UAE-യിലും നാട്ടിലുമുള്ള ആവശ്യങ്ങൾക്കും പ്രതിസന്ധികൾക്കും പരസ്പരം കൈത്താങ്ങാകുവാനും സാധിക്കുന്നു. പ്രവാസ ജീവിതത്തിലെ സൗഹൃദ ബന്ധങ്ങൾ പങ്കുവെയ്ക്കുന്ന ഈ കൂട്ടായ്മ വഴി നമ്മുടെ സഹോദരങ്ങൾക്ക് നല്ലൊരു കൂട്ടായ്മയുടെ സുരക്ഷിതത്വവും പരസ്പര പിന്തുണയും ലഭിക്കുന്നു. ഇന്ന് രണ്ടായിരത്തോളം അംഗങ്ങൾ അടങ്ങുന്ന യുഎഇയിലെ പല എമിറേറ്റ്സുകളിലായി ചിതറി കിടക്കുന്ന മണ്ണാർക്കാട്ടുകാർക്ക് ഒത്തൊരുമിക്കാൻ ഒരു ഇടം ഉണ്ടെങ്കിൽ അതാണ് MEET, മണ്ണാർക്കാട്ടുകാരുടെ സ്നേഹ കൂട്ടായ്മ.
മണ്ണാർക്കാടും യു എ ഇ ലുമുള്ള പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, സേവന മേഖലകൾ എന്നിവയുമായി സഹകരിച്ച് അംഗങ്ങൾക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടുതൽ ആനുകൂല്യങ്ങൾ • കൂടുതൽ സംരക്ഷണം • കൂടുതൽ ബന്ധങ്ങൾ
തുമ്പപ്പൂവും തുമ്പിതുള്ളലും ഓർമ്മപ്പെടുത്തി, MEET UAE ദുബായ് എമിറേറ്റ്സ് ഒരുക്കുന്നു...
നാടിന്റെ ഓണവും നാട്ടുകാരുടെ സ്നേഹവും ദുബായിൽ ഒത്തുചേരുന്നു! കുടുംബവുമായി വരൂ, ഈ ഓണം മറക്കാനാവാത്തതാക്കാം 🎊
🗓️ 04.10.2026 | ഞായർ | 11 AM📍 Sportsbay Party Hall, Karama - Dubai :
എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു 💛
#MEETUAE #Onnichonam2026 #OnamCelebration
See Moreഈ വർഷത്തെ മീറ്റ് UAE പ്രതിഭ പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത് രാഷ്‌ട്രപതിയിൽ നിന്നും ഇത്തവണ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം ലഭിച്ച കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന 11 വയസ്സുകാരൻ മുഹമ്മദ് സിദാൻ ആണ്.(Meet uae പ്രതിഭ ഫലകവും 10001 രൂപയുമടങ്ങിയതാണ് പുരസ്‌കാരം)
see our onam highlights from our gallery
Get a glimpse into our memorable moments
A glimpse into our memorable moments